വിദ്യാഭ്യാസ സെമിനാര്‍ നടത്തി

മാനന്തവാടി:സുല്‍ത്താന്‍ ബത്തേരി അബോഡ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അസാപ് യൂണിറ്റും ചേര്‍ന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സെമിനാര്‍ നടത്തി. ഉപരിപഠന സാധ്യതകളും ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടത്തിയത്. മാനന്തവാടി താലൂക്കിലെ ഏഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാനന്തവാടി അഡീഷണല്‍ എസ്.ഐ സി.വി. പ്രകാശന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടിജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. അസാപ്പ് പ്രോഗ്രാം മാനേജർ മോനിഷ മോഹനൻ, അബോഡ് പ്രസിഡന്റ് മാമന്‍ ഈപ്പന്‍, നിക്‌സണ്‍ ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment