അപേക്ഷ ക്ഷണിച്ചു

*അപേക്ഷ ക്ഷണിച്ചു*
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയറിംഗ് കോളജുകളില്‍ നടത്തുന്ന കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂറാണ്. രണ്ടാം വര്‍ഷം വരെ കണക്കില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, എഞ്ചിനീയറിംഗിലോ, മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആര്‍ട്‌സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 25 വയസ്.  കോഴ്‌സ് ഫീസ് 35,000 രൂപ. സെപ്തംബര്‍ അവസാനത്തോടെ കോഴ്‌സ് ആരംഭിക്കും.  അസാപിന്റെ വെബ്‌സൈറ്റായ www.asapkerala.gov.in  ഓണ്‍ലൈനായി അപേക്ഷിക്കാം.

അസാപ്പ് വയനാട് : ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരവും ( മലയാളം & ഇംഗ്ലീഷ് ) ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു.
കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ പദ്ധതിയായ അസാപ്, ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു ജൂലൈ 15 നു മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ജില്ലയിലെ +1/ +2 വിദ്യാർത്ഥികൾക്കായി ഉപന്യാസരചന(മലയാളം & ഇംഗ്ലീഷ്), പെയിന്റിംഗ് (വാട്ടർ കളർ) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ രാവിലെ 9.30 നു ആരംഭിക്കും. വിജയികൾക്ക് ക്യാഷ്‌ അവാർഡും പ്രശസ്തിപത്രവും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 9526006433 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. മത്സരാർത്ഥികൾ സ്‌കൂൾ ഐഡി കാർഡുമായി 9.30 നു മുൻപായി എത്തിച്ചേരുക.
Career Plans for Plus Two Students


*Science Courses (3 Years)*

 🔵Bsc Physics
 🔵Bsc Chemistry,
 🔵Bsc Botany,
 🔵 Bsc Zoology,
 🔵Bsc Computer science

 🔵 Bsc Mathematics
 🔵Bsc PCM,
 🔵Bsc CBZ,
🔵Bsc Forestry,
🔵 Bsc Dietician & Nutritionist,
 🔵Bsc Home Science,
 🔵Bsc Agriculture Science
 🔵Bsc Horticulture,
 🔵Bsc Sericulture,
 🔵Bsc Oceanography,
 🔵Bsc Melsorology,
 🔵Bsc Arthopology,
 🔵 *Bsc Forensic Science*
 🔵Bsc Food technology,
 🔵Bsc Diary Technology,
 🔵Bsc Hotel Management,
 🔵 Bsc Fashion Design,
 🔵Bsc, Mass Communication,
 🔵Bsc Electronic Media,
 🔵Bsc Multimedia,
 🔵Bsc 3D Animation,
 And Many More..........

*Commerce Courses*

☄CA Chartered Account
☄CMA Cost Management Account
☄CS Company Secretary (Foundation)
☄B.Com Regular,
☄B.Com Taxation &Tax Procedure
☄B.Com Travel & Tourism
☄B.Com Bank Management
☄B.Com Professional
☄BBA  /. BBM Regular
☄BFM Bachelor of Financial Management
☄BMS,
☄ BAF.
And Many..........

*Humanities Courses.......*

🗣Advertising,
🗣BS General
🗣Criminology
🗣Economics
🗣Fine Arts,
🗣Foreign languages,
🗣Home Science,
🗣Interior Design,
🗣Journalism,
🗣Library Science,
🗣Physical Education,
🗣Political Science
🗣Psychology,
🗣Social Work,
🗣Sociology,
❤ *Travel and Tourism*
 And Many More.....

*Management Courses****

➡Business Management,
➡Bank Management,
➡Event Management,
➡Hospital Management,
➡Hotel Management,
➡Human Resources​ Managemet
➡Logistics Management,
And Many More..........

*Law Courses ***(3/5 Years)

🗞LLB,
🗞BA+LLB
🗞B.Com + LLB,
🗞BBM+LLB,
🗞BBA. +LLB

*MEDICAL COURSES*****

💊MBBS
💊BUMS Unani
💊BHMS Homeopathy
💊BAMS Ayurveda
💊BSMS Sidha
💊BNYS Naturopathy​
💊BDS Dental
💊BVSc Veterinary........Etc.....

*PARAMEDICAL COURSES*

💉Nursing
💉Pharm D
💉B.Pharm
💉D.Pharm
💉M. Pharm
💉Anesthesia technical
💉Cardiac Care technical
💉Perfusion technology
💉Cathllab technology
💉Clinical Optometry
💉Dental Hygiene
💉Dental Mechanic
💉Dental Technician
💉Health Inspector
💉Medical imaging & Tech...
💉Medical Lab technician
💉Medical Records tech
💉Medical X Ray Technician
💉Nuclear Medicine Tech
💉Occupational Therapist
💉Operation theater Tech
💉Ophthalmic Assistant
💉PHYSIOTHERAPY
💉Radiographic Assistant
💉Radiotherapy Technician
💉Rehabilitation Therapy
💉Respiratory Therapy Tech.
💉Blood Transfusion Tech..
💊Bsc Renal Dialysis
And Many More.......

*B.Tech Engineering* (4year)

⚙Petro chemical Engineering
⚙Petroleum Engineering
⚙Civil Engineering
⚙Mechanical Engineering
⚙Aeronautical Engineering
⚙Aerospace Engineering
⚙Agricultural Engineering
⚙Architecture Engineering
⚙Automobile Engineering
⚙Automation & Robotics Eng.
⚙Avionics Engineering
⚙Biomedical Engineering
⚙Bio technological Eng..
⚙Chemical Engineering
⚙Ceramics Engineering
⚙Computer Science Engi..
⚙Electronics &Comm.Engi.
⚙Electrical & Electronics Engi.
⚙Environmental Science Engi.
⚙Information Science Engi
⚙Industrial Engineering
⚙Industrial Production Engi..
⚙Instrumental Technology
⚙Marine Engineering
⚙Medical Electronics Engi..
⚙Mining Engineering
⚙Manufacturing Science Engi.
⚙Naval Architecture Engi....
⚙Nanotechnology Engi..
⚙Polymer Technology Engi..
⚙Silk Polymar Engi...
⚙Carpet Technology Engi...
⚙Textile engineering
⚙Robotics
⚙Genetic

And Many More........

*POLYTECHNIC (10 th class)*
🔧Civil engineering
🔧Mechanical engineering
🔧Automobile engineering
🔧Computer science engi.....
🔧Electronics and communication Engineering
🔧Electrical engineering
🔧Petro chemical engineering
And Many More...........

*Management (new job opportunity Course​s 2/3/5Years Duration)*

🔴BBA /BBM
🔴BBA Aviation
🔴BBA Air Cargo Management
🔴BBA Aeronautical
🔴BBA Retail Marketing
🔴BBA Customer Care Management
🔴BBA Airline & Airport Management
🔴BBA Cargo Management
🔴BBA Office Management
🔴BBA Store Management
🔴BBA Mall Management
🔴BBA Logistics

💻BCA SAP
💻BCA Cloud Computing

👨🏻‍🎓MBA Logistics
          Aviation
         HR
     ..  Management
And Many more.....

*Architecture*(5 years +2)
🎢B.Arch (NATAis Compulsory)
🎢M.Arch

വിദ്യാഭ്യാസ സെമിനാര്‍ നടത്തി

മാനന്തവാടി:സുല്‍ത്താന്‍ ബത്തേരി അബോഡ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അസാപ് യൂണിറ്റും ചേര്‍ന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സെമിനാര്‍ നടത്തി. ഉപരിപഠന സാധ്യതകളും ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടത്തിയത്. മാനന്തവാടി താലൂക്കിലെ ഏഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാനന്തവാടി അഡീഷണല്‍ എസ്.ഐ സി.വി. പ്രകാശന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടിജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം. അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. അസാപ്പ് പ്രോഗ്രാം മാനേജർ മോനിഷ മോഹനൻ, അബോഡ് പ്രസിഡന്റ് മാമന്‍ ഈപ്പന്‍, നിക്‌സണ്‍ ജോര്‍ജ്, എന്നിവര്‍ സംസാരിച്ചു.

കടലും കടന്ന് അസാപിയൻ അപാരതകേരളമങ്ങനെയാണ്, പോരായ്മകൾ പലതുണ്ടെങ്കിലും ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യും. അത്‌ കൊണ്ട്‌ തന്നെയാവണം കേരള മോഡൽ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാവുന്നതും. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ, വികസന രംഗത്ത്‌ കേരള മോഡൽ പുകഴ്ത്തപ്പെട്ട്‌ കൊണ്ടിരിക്കുന്നതും അത് കൊണ്ടാണ്. കേരളത്തിന് അഭിമാനിക്കാൻ പുതിയ നേട്ടവുമായി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് അസാപ്‌ (Additional Skill Acquisition Programme- ASAP). അസാപ്‌ പദ്ധതിയെ കുറിച്ചറിയാൻ സിംഗപ്പൂരിൽ നിന്നുള്ള പ്രതിനിധി സംഘം കേരളത്തിലെത്തിയത്‌ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്.
കേരള നൈപുണ്യ വികസന പ്രൊജക്റ്റിന്റെ ഭാഗമായി 2012 ലാണ് സംസ്ഥാനത്ത്‌ അസാപ്‌ ആരംഭിക്കുന്നത്‌. പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത നൈപുണ്യ വിഷയത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതാണ് അസാപ്. തൊഴില്‍ വൈദഗ്‌ധ്യം നല്‍കുകയും വിദ്യാര്‍ഥികളിൽ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കലുമാണ്‌ വ്യവസായ വകുപ്പുമായി സഹകരിച്ച്‌ അസാപ്‌ എന്ന പദ്ധതിയുടെ ലക്ഷ്യം. പഠനകാലഘട്ടത്തില്‍ തന്നെ ഇളം തലമുറക്ക്‌ തൊഴില്‍ വൈദഗ്‌ധ്യം നല്‍കുക എന്ന വികസിത രാജ്യങ്ങളുടെ വിദ്യാഭ്യാസ അജണ്ട പിന്തുടരുന്നത്‌ വഴി വലിയ വിപ്ലവങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ സൃഷ്ടിച്ചത്‌. അസാപിലൂടെ പരിശീലനം നേടിയ നിരവധി വിദ്യാർത്ഥികൾക്ക് വിവിധയിടങ്ങളിൽ തൊഴിൽ ലഭിച്ചതും പദ്ധതിയുടെ ഗുണനിലവാരമാണ് ബോധ്യപ്പെടുത്തുന്നു.
സിംഗപ്പൂർ സ്കിൽസ് ഇൻവെസ്റ്റ്മെൻറ് മിഷനിൽ നിന്നുള്ള പ്രതിനിധി സംഘമാണ് ASAP സി.ഇ.ഒ.യുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേരളത്തിലെത്തിയത്‌. കേരളത്തിലെയും സിംഗപ്പൂരിലെയും യുവാക്കളിൽ നൈപുണ്യ വികസന വികസനം സാധ്യമാകുന്ന തരത്തിൽ പരസ്പര സഹകരണത്തോടെ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലെ സാധ്യതകൾ പ്രതിനിധി സംഘം ചർച്ച നടത്തി. സിംഗപ്പൂർ, മലേഷ്യ, ജർമ്മനി, യു.എസ്‌ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച്‌ കേരളത്തെ സ്കിൽ ഹബ്‌ ആയി വികസിപ്പിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്‌.