അപേക്ഷ ക്ഷണിച്ചു

*അപേക്ഷ ക്ഷണിച്ചു*
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാപിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയറിംഗ് കോളജുകളില്‍ നടത്തുന്ന കോഴ്‌സുകളുടെ പഠനസമയം 600 മണിക്കൂറാണ്. രണ്ടാം വര്‍ഷം വരെ കണക്കില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, എഞ്ചിനീയറിംഗിലോ, മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആര്‍ട്‌സിലോ 60 ശതമാനം മാര്‍ക്ക് ലഭിച്ച ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.  പ്രായപരിധി 25 വയസ്.  കോഴ്‌സ് ഫീസ് 35,000 രൂപ. സെപ്തംബര്‍ അവസാനത്തോടെ കോഴ്‌സ് ആരംഭിക്കും.  അസാപിന്റെ വെബ്‌സൈറ്റായ www.asapkerala.gov.in  ഓണ്‍ലൈനായി അപേക്ഷിക്കാം.

അസാപ്പ് വയനാട് : ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരവും ( മലയാളം & ഇംഗ്ലീഷ് ) ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു.




കേരള സർക്കാരിന്റെ തൊഴിൽ നൈപുണ്യ പദ്ധതിയായ അസാപ്, ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ചു ജൂലൈ 15 നു മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ജില്ലയിലെ +1/ +2 വിദ്യാർത്ഥികൾക്കായി ഉപന്യാസരചന(മലയാളം & ഇംഗ്ലീഷ്), പെയിന്റിംഗ് (വാട്ടർ കളർ) മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ രാവിലെ 9.30 നു ആരംഭിക്കും. വിജയികൾക്ക് ക്യാഷ്‌ അവാർഡും പ്രശസ്തിപത്രവും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 9526006433 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. മത്സരാർത്ഥികൾ സ്‌കൂൾ ഐഡി കാർഡുമായി 9.30 നു മുൻപായി എത്തിച്ചേരുക.