''സ്‌മൈല്‍''
                        സംസ്ഥാന ഉന്നത -പൊതു വിദ്യാഭ്യാസ  വകുപ്പുകള്‍  സംയുക്തമായി നടപ്പിലാക്കുന്ന അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വന്തം അഭിരുചിക്ക് അനുസൃതമായ വിവിധ  തൊഴില്‍ മേഖലകള്‍ തിരിച്ചറിയാന്‍  സഹായിക്കുക എന്ന ലക്ഷ്യത്തോടെ   വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ''സ്‌മൈല്‍'' (സ്‌കില്‍ മെന്റര്‍ഷിപ്പ്  ഫോര്‍ ഇന്നൊവേറ്റീവ് ലൈഫ് എകസ്പീരിയന്‍സ്) ക്യാമ്പ്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ റസിഡന്‍ഷ്യല്‍ ക്യാമ്പ് തലപ്പുഴ ബോയ്സ് ടൗണ്‍ ഡബ്ല്യു.എസ്.എസ് ട്രെയിനിംഗ് സെന്ററില്‍ വെച്ച് മെയ് 3,4,5 തീയതികളില്‍ നടക്കും. മികച്ച കരിയര്‍ കൗണ്‍സിലര്‍മാര്‍, സംരംഭകര്‍ തുടങ്ങിയവര്‍ നയിക്കുന്ന ക്യാമ്പിലേക്ക് ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതിയ ജില്ലയിലെ ഗവണ്മെന്റ്/എയ്ഡഡ്‌ സ്കൂളുകളിലെ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണു. തെരഞ്ഞടുക്കപ്പെടുന്ന 40 വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.

                വിവിധ കരിയര്‍ സാധ്യതകളെ കുറിച്ചും, അതില്‍ നിന്നും സ്വന്തം അഭിരുചികള്‍ക്ക് ഇണങ്ങിയ മികച്ച കരിയര്‍ തെരഞ്ഞെടുക്കാനുമുള്ള വിദഗ്ദ്ധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്   ക്യാമ്പിലൂടെ ലഭിക്കുന്നതാണ്. സംരംഭകത്വ  താത്പര്യമുള്ളവരെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമുള്ള ശില്‍പശാലയും പ്രത്യേകപരിശീലനവും ഇതോടൊപ്പം നല്‍കുന്നു. ക്യാമ്പിലേക്കുള്ള തെരഞ്ഞെടുപ്പ് പരീക്ഷ ഏപ്രില്‍ 29നു രാവിലെ 10 മണിക്ക് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അസാപ്‌ സ്‌കില്‍ ഡെവലപ്‌മെന്റ്‌ സെന്ററില്‍ വെച്ച്‌ നടത്തുന്നു. അപേക്ഷഫോം www.asapkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്തു പൂരിപ്പിച്ചതിനോടൊപ്പം 2017 SSLC പരീക്ഷ എഴുതിയ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായി പരീക്ഷകേന്ദ്രത്തില്‍ അന്നേദിവസം രാവിലെ 9 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
: 9447425521, 
: 9746611173, 
: 9495999657.
SMILE Application (click here)


No comments:

Post a Comment